ന്യൂഡൽഹി: ചൈനയുടെ സാമ്പത്തിക ഇടനാഴി പാതകള്‍ക്ക് ബദലായ ആശയങ്ങളുമായി ഇന്ത്യ – അമേരിക്ക സിൽക്ക് പാത ഒരുങ്ങുന്നു. പുതിയ പട്ടുപാതയില്‍ ഇന്ത്യ മുഖ്യ പങ്കാളിയാകുമെന്നാണ് അമേരിക്ക സൂചിപ്പിക്കുന്നത്. അഫ്ഗാനിസ്ഥാനേയും സമീപ രാജ്യങ്ങളെയും കേന്ദ്രീകരിച്ചാണ് പുതിയ പാത ഒരുങ്ങുന്നത്.
ചൈന-പാകിസ്ഥാന്‍ ഇടനാഴിയുടെ പേരില്‍ ഇന്ത്യ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ പുതിയ പാത വരുന്നതോടെ ചൈനയുടെ തന്ത്രങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Post Your Comments