USAInternational

ഇന്ത്യയുമായുള്ള ആയുധ കൈമാറ്റം : നിയമത്തിൽ ഭേദഗതി വരുത്തി അമേരിക്ക

വാഷിങ്ടൺ : ഇന്ത്യയുമായുള്ള ആയുധ കൈമാറ്റം നിയമത്തിൽ ഭേദഗതി വരുത്തി അമേരിക്ക. ഇന്ത്യയെ സുപ്രധാന പ്രതിരോധ പങ്കാളിയായി അംഗീകരിച്ചതിനു പിന്നാലെയാണ് പുതിയ നടപടി. സാങ്കേതിക വിദ്യയും ആയുധങ്ങളും കൈമാറാനുള്ള കയറ്റുമതി നിയന്ത്രണനിയമം ( export control law ) അമേരിക്ക ഭേദഹതി ചെയ്തതോടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രത്യേക ലൈസന്‍സുകള്‍ ഇല്ലാതെ തന്നെ, വാണിജ്യവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ആയുധങ്ങളും അനുബന്ധ ഉല്‍പന്നങ്ങളും ഇറക്കുമതി ചെയ്യാനാകും. കൂടാതെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍, അമേരിക്കന്‍ കമ്പനികള്‍ക്ക് വാലിഡേറ്റഡ് എന്‍ഡ് യൂസര്‍ (വി.ഇ.യു.) അനുമതി ലഭിക്കുന്നതോടെ കമ്പനികള്‍ക്ക് പ്രത്യേക ലൈസന്‍സ് ഇല്ലാതെ തന്നെ സൈനികോപകരണങ്ങളുടെ നിര്‍മാണവും നടത്താനാകും.

ഇന്ത്യയെ സുപ്രധാന പ്രതിരോധ പങ്കാളിയാക്കിയതിനു പിന്നാലെ അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇങ്ങനൊരു പ്രകടമായ മാറ്റമുണ്ടായത് സന്തോഷകരമാണെന്ന് യു.എസ്. ഇന്ത്യ ബിസിനസ് കൗണ്‍സില്‍ (യു.എസ്.ഐ.ബി.സി.) പ്രസിഡന്റ് മുകേഷ് അഖി പറഞ്ഞു. അതോടൊപ്പം കമ്പനികള്‍ക്ക് ആഗോള വിപണിയിലെ വില്‍പന ശൃംഖല വിപുലീകരിക്കാനും, വിപണിയിലെ മാറ്റത്തിന് അനുസരിച്ച് മാറാനും ഇത് സഹായകമാകുമെന്ന് യുഎസ്‌ഐബിസി, ഡിഫന്‍സ് ആന്‍ഡ് എയറോസ്‌പേസ് ഡയറക്ടര്‍ ബെഞ്ചമിന്‍ ഷുവാട്ട്‌സ് അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button