തീവ്രവാദത്തിനെതിരെ മൃദു സമീപനം പുലര്‍ത്തുന്ന പാകിസ്ഥാനെതിരെ കടുത്ത നീക്കത്തിന് ഒരുങ്ങി യു.എസ്. പ്രധാനന മന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നാറ്റോ ഇതര സഖ്യകക്ഷിയെന്ന നിലയിലുള്ള പാകിസ്ഥാന്റെ സ്ഥാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ രണ്ട് സെനറ്റർമാർ ബില്‍ സമര്‍പ്പിച്ചു. തീവ്രവാദത്തെ ചെറുക്കുന്നതിന് പാകിസ്ഥാന് വീഴ്ചപറ്റിയെന്ന് കാണിച്ചാണ് ബില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
യുഎസിന്റെ നാറ്റോ ഇതര കക്ഷികളില്‍ പാകിസ്ഥാന് പ്രമുഖ സ്ഥാനം അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് ആയിരുന്നു അനുവദിച്ചത്. ഭീകര സംഘടനകളായ അല്‍ ഖായിദയ്ക്കും താലിബാനുമെതിരെ പാകിസ്ഥാന്റെ സഹകരണം ഉൾപ്പെടുത്തുന്നതിനായിരുന്നു ഇത്. എന്നാൽ ഈ ദൗത്യത്തിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ബില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഭീകരവാദികള തടയുന്നതിനായി പാകിസ്ഥാൻ ഒന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ നാറ്റോ ഇതര സഖ്യകക്ഷി എന്ന നിലയില്‍ പാകിസ്ഥാന് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്നും ബില്ലിൽ പറയുന്നു.
Post Your Comments