ന്യൂഡൽഹി: പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്ക. നിലവില്‍ ഇന്ത്യയുമായി വളരെ മികച്ച ബന്ധമാണുള്ളത്. ഇത് കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ വീണ്ടും സുശക്തമായ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയതില്‍ സന്തോഷം. വീണ്ടും അധികാരത്തിലെത്തുന്ന പ്രധാനമന്ത്രിക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് അമേരിക്കന്‍ വക്താവ് അറിയിച്ചു.
ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ജനങ്ങളുടെ തീരുമാനം ഒരിക്കലും ചോദ്യം ചെയ്യപ്പെടില്ലെന്നും ജനങ്ങള്‍ തെരഞ്ഞെടുത്തത് വളരെ ശക്തമായ സര്‍ക്കാരിനെ തന്നെയാണെന്നും ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തണമെന്നുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന മിനിസ്റ്റര്‍ കൗണ്‍സിലര്‍ ഫോര്‍ പബ്ലിക് അഫയേഴ്‌സ് ഉദ്യോഗസ്ഥന്‍ ഡേവിഡ് കെന്നഡി ചൂണ്ടിക്കാട്ടുകയുണ്ടായി.
Post Your Comments