തിരുവനന്തപുരം: സംസ്ഥാന കൃഷിവകുപ്പില്‍ വന്‍ അഴിച്ചുപണി. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രാജു നാരായണസ്വാമിയേയും കൃഷിവകുപ്പ് ഡയറക്ടറായിരുന്ന ബിജുപ്രഭാകറിനേയും തല്‍സ്ഥാനത്ത് നിന്നും മാറ്റിയതായി അറിയിച്ചു.
ടികാറാം മീണയായിരിക്കും പുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി. അതേസമയം കൃഷിവകുപ്പ് ഡയറക്ടറുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. രാജു നാരായണ സ്വാമിക്കും ബിജുപ്രഭാകറിനും പുതിയ നിയമനം നല്‍കിയിട്ടില്ല. പരസ്യതര്‍ക്കങ്ങളിലേര്‍പ്പെട്ടതാണ് രാജു നാരായണ സ്വാമിക്കും ബിജുപ്രഭാകറിനും തിരിച്ചടിയായത്.
Post Your Comments