ബാങ്കോക് :ചൈന-പാകിസ്താന് സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) മേഖലയിലെ സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഇപ്പോഴുള്ള സംഘർഷമല്ലാതെ ഇന്ത്യയുമായി പുതിയ ഒരു ഭൂരാഷ്ട്ര സംഘർഷത്തിന് ഈ ഇടനാഴി കാരണമാകുമെന്നാണ് യു എൻ റിപ്പോർട്ട്.കശ്മീര്‍ വിഷയത്തിലുള്ള ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ വർദ്ധിക്കുകയും ചെയ്യും.യുഎന്നിന്റെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമീഷന് ഫോര്‍ ഏഷ്യ ആന്‍ ദ് ഫസഫിക് (എസ്കേപ്) ആണ് റിപ്പോർട്ട് തയ്യാറാക്കിയത്.
മേഖലയിൽ യു എൻ സംഘം പഠനം നടത്തിയിരുന്നു.ബെല്‍റ്റ് ആന്‍ഡ് റോഡ് സംരംഭത്തിെന്റ ഭാഗമായ ചൈന-പാക് സാമ്പത്തിക ഇടനാഴി പാക് അധീന കശ്മീരിലൂടെ കടന്നു പോകുന്നതില്‍ പ്രതിഷേധിച്ച് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ചിരുന്നു.എന്നാൽ ചൈന ഇതിനെ നൂറ്റാണ്ടിന്റെ പദ്ധതി എന്നാണ് ഉച്ചകോടിയിൽ വിശേഷിപ്പിച്ചത്.
Post Your Comments