Latest NewsIndiaNews

കത്രീന കൈഫ് വനിതാപോലീസുകാരിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തത് എന്തിന്?

ആരാധകര്‍ക്കിടയില്‍ വളരെ പെട്ടെന്നാണ് കത്രീന കൈഫിന്റെ ഇന്‍സ്റ്റഗ്രാം തരംഗമായത്. പെറുവിയന്‍ ഫോട്ടോഗ്രാഫര്‍ മാരിയോ ടെസ്റ്റിനോയുടെ ടവ്വല്‍ സീരീസിന് വേണ്ടി പോസ് ചെയ്ത ചിത്രം പങ്കുവെച്ചാണ് ഇന്‍സ്റ്റഗ്രാമില്‍ കത്രീന അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം വന്നതോടെ ഇന്‍സ്റ്റഗ്രാമില്‍ നിരവധി ആരാധകരാണ് നടക്കുണ്ടായത്.

ഇന്‍സ്റ്റഗ്രാമില്‍ കത്രീന പോസ്റ്റ് ചെയ്ത ഒരു വനിതാ പോലീസുകാരിയുടെ ചിത്രവും ഇതുപോലെ തരംഗമായിരിക്കുകയാണ്. ഹ്യൂമന്‍സ് ഓഫ് ബോംബെ അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് കത്രീന റിപോസ്റ്റ് ചെയ്തത്.
പോലീസുദ്യോഗം തിരഞ്ഞെടുക്കാനുള്ള കാരണത്തെകുറിച്ച് വനിതാപോലീസുകാരി പറയുന്ന ജീവിതകഥയോടെയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ പോലീസുകാരിയുടെ ചിത്രം പോസ്റ്റ് ചെയ്തത്.

സമൂഹത്തിനുള്ള സന്ദേശമെന്ന രീതിയിലുള്ള പോസ്റ്റില്‍ പോലീസിനെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണകളെ കുറിച്ചും അവര്‍ സംസാരിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാനാണ് കത്രീന ഈ ചിത്രം തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയതത്. തന്റെ ആരാധകര്‍ക്കിടയില്‍ സാമൂഹികാവബോധം സൃഷ്ടിക്കാനുള്ള കത്രീനയുടെ ഇത്തരം നിലപാടിനെ അഭിനന്ദിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

#Repost @officialhumansofbombay ・・・ “I grew up watching my brothers and uncles working in the police force. When the time came to pick a profession, I chose to be a police constable myself because I wanted to be able to protect myself and others without being dependent on anyone. Today however, I feel like because of a few incidents, we’re misunderstood on the whole. Everyone thinks we’re lazy, corrupt and that if they dial an emergency number it’s useless — but let me tell you that I’ve attended to those emergency calls myself. I drive this van during the night slot, and if any woman in the locality I’ve been assigned calls 103, I will be there within a few minutes. Next time, trust in us and dial any emergency number…we won’t let you down.”

A post shared by Katrina Kaif (@katrinakaif) on

shortlink

Related Articles

Post Your Comments

Related Articles


Back to top button