Latest NewsKeralaNews

ബി.ജെ.പി വിടുന്ന സൂചനകൾ നൽകി ന്യൂനപക്ഷമോർച്ചാ വനിതാ നേതാവ്

തിരുവനന്തപുരം•പാർട്ടിയിലെ ഉൾപോര് രാഷ്ട്രീയം മറനീക്കി പുറത്തേക്കു. ബിജെപി ന്യൂനപക്ഷമോർച്ചാ വനിതാ നേതാവ് ശ്രീമതി ബീഗം ആഷാ ഷെറിൻ പാർട്ടി വിടാനൊരുങ്ങുന്നു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ആകൃഷ്ടരായി ദേശീയ രാഷ്ട്രീയത്തിൽ അണിചേരുന്ന പുതുമുഖ യുവ സമൂഹത്തിനു സ്വാഗതമേകാനും, സ്വീകരിക്കാനും ഭീഷണി ഇന്നത്തെ നിലവിലെ പ്രാദേശിക നേതൃത്വത്തിന്റെ വിമുഖത ഒന്നുമാത്രം എന്ന് വിളിച്ചോതുന്ന ബീഗം ആഷാ ഷെറിൻ അവരുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് പ്രാദേശിക നേതൃത്വത്തിനെതിരെയും, വനിതാ യുവമോർച്ച നേതാവിനെതിരെയും തുറന്നടിച്ചത്.

ബീഗം ആഷാ ഷെറിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ..

നമസ്തേ.

തീർത്തും നിരാശയോടെ തന്നെ ഈ ലേഖനം ഇവിടെ കുറിക്കട്ടെ.

കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് നേരിട്ട ചില പ്രശ്നങ്ങളെകുറിച്ചു ഇവിടെ പ്രസ്താവിച്ചിരുന്നു ഞാൻ. ബിജെപി എന്ന ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്ന ന്യൂനപക്ഷ യുവതയുടെ പൊതുവെ നേരിടുന്ന ആനുകാലിക നേതൃത്വ സമീപനം ഇനിയും വച്ചു പൊറുപ്പിക്കാൻ ആവില്ല എന്നത് പറയാതെ വയ്യ. ഇത്രനാളും എന്നാൽ കഴിയുന്ന പ്രവർത്തനങ്ങൾ ഈ ദേശീയ പ്രസ്ഥാനത്തിന് നല്കാൻ ആയതിൽ സന്തോഷിക്കുന്നതോടൊപ്പം, പ്രാദേശിക നേതൃത്വത്തിൽ നിന്നും, പ്രസ്ഥാനത്തിലെ മറ്റു യുവമോർച്ച വനിതാ നേതൃത്വത്തിൽ നിന്നും എനിക്ക് നേരിട്ട ദുർഗതി വ്യക്തമായ തെളിവോടെ എന്റെ ജില്ലാ നേതൃത്വത്തെ ബോധിപ്പിക്കുകയും, അതിനു തക്കതായ നടപടി കൈക്കൊള്ളും എന്ന വാക്കാലുറപ്പു എനിക്ക് കിട്ടുകയും ചെയ്തിരുന്നു. എന്നാൽ മറ്റു പാർട്ടികളിൽ നിന്നും വ്യത്യസ്തമല്ല തങ്ങെളെന്നു തെളിയിക്കുന്ന തരത്തിൽ തൊഴുത്തിൽകുത്തു നടക്കുന്ന ഒരു പാർട്ടിയായി ഇവിടുത്തെ പ്രാദേശിക നേതൃത്വം എന്ന് വ്യക്തമാവുന്ന ഈ സാഹചര്യത്തിൽ ഇനിയും ഇത്തരം വർഗ്ഗീയ തരംതിരിവ് നേരിടാൻ വയ്യ. ശ്രീമാൻ നരേന്ദ്ര മോദിജി എന്ന അവതാര പുരുഷന്റെ വ്യക്തിത്വ പ്രഭാവത്തിൽ ആകൃഷ്ടരായി കടന്നു വരുന്ന ഓരോ പുതുമുഖ പ്രവർത്തകർക്കും ഇത്തരത്തിൽ പാർട്ടിക്ക് അതീതമായി, ന്യായത്തിന് അതീതമായി, ജാതീയതക്കു, വംശീയതയ്ക്കും അടിപെട്ടു, മറ്റൊരുത്തനെയും വളരാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനം തുളുമ്പുന്ന പ്രവർത്തിയിലൂടെ തെളിയിക്കുന്ന ഈ പ്രാദേശിക നേതൃത്വം തന്നെ കേരളത്തിലെ ബിജെപി യുടെ വളർച്ചയുടെ ശാപം എന്നത് പറയാതെ വയ്യ. കാലുവാരികളുടെയും, ആസനം താങ്ങികളുടെയും വഴിയിലൂടെ പോയി ഒന്നും നേടാൻ അധഃപതിച്ചിട്ടില്ല ചില യുവമോർച്ച വനിതകളെപോലെ. ആരെയും, ഒന്നും കണ്ടല്ല ഇറങ്ങിയത്, അതുകൊണ്ടു തന്നെ ഒന്നും കൊണ്ടുപോവുന്നുമില്ല. ഇനിയും വരുന്ന തലമുറയ്ക്കും അനുഭവിക്കാൻ ഇത്തരം തൊഴുത്തിൽകുത്തു  പുരുഷ, വനിതാ കേസരികൾ നിറഞ്ഞത് തന്നെ കേരള ബിജെപി എന്നതും തുറന്നു പറയുന്നു. ഉണ്ടാവും ഒരണിയായി എന്നും… ന്യായത്തിനും, സത്യത്തിനും , സ്നേഹത്തിനും, സുരക്ഷയ്ക്കും പ്രധാനം നൽകുന്ന സംസ്ഥാന നേതൃത്വത്തോടുള്ള തുറന്ന കത്തായി ഇതിനെ കാണുന്നു. ഇനിയും മുന്നോട്ടുള്ള ദേശീയ രാഷ്ട്രീയ വളർച്ചയ്ക്ക് ഇത്തരം രാഷ്ട്രീയ കുത്തക ലോബികളിൽ നിന്നും പാർട്ടിയെ രക്ഷിക്കത്തിടത്തോളം, എന്നെപോലെ വലയുന്ന നിരവധി ജനങ്ങൾ ഒരു കണ്ണീരോടെ ഈ പാർട്ടി വിട്ടു പോവുന്ന കാലം വിദൂരമല്ല എന്ന ഓർമപെടുത്തലോടെ നിർത്തട്ടെ…

മുൻപ് പ്രതിപാദിച്ച പല പ്രാദേശിക, വനിതാ യുവമോർച്ച നേതാക്കളുടെ തനിനിറം വെളിപ്പെടുത്തുന്ന വിശദമായ തെളിവുകൾ വരുന്ന വാർത്താ സമ്മേളനത്തിൽ, വ്യക്തമായി ഞാൻ അവതരിപ്പിക്കും എന്നിതാ എന്നെ സ്നേഹിക്കുന്ന എന്റെ എല്ലാ സഹോദരർക്കും ഞാൻ ഇവിടെ ഉറപ്പുതരുന്നു.

ജയ്ഹിന്ദ്.

ബീഗം ആഷാ ഷെറിൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button