CricketLatest NewsIndiaNewsSports

ഐപിഎല്‍ കീരീടം മുംബൈ ഇന്ത്യന്‍സിന്

ഹൈദരാബാദ്: ഐപിഎല്‍ ഫൈനലില്‍ പുണെ സൂപ്പർ ജയന്റിനെ തോല്പിച്ച് മുംബൈ ഇന്ത്യന്‍സിന് വിജയം. അവസാന പന്ത് വരെയും ആവേശത്തിൻ മുൾമുനയിലായിരുന്നു കളി. 129 റൺസ് നേടിയാണ് മുംബൈ മൂന്നാം കിരീടത്തിലേക്കെത്തിയത്.

ആദ്യം തകര്‍ന്നശേഷം പരമ്പരയിലുടനീളം അസാമാന്യ പ്രകടനം കാഴ്ച്ചവച്ച പൂനെ അവസാന പന്ത് വരെ ആവേശം ജ്വലിച്ച അവസാന മത്സരത്തില്‍ ഒരേയൊരു റണ്ണിനാണ് കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 129 റൺസ് കീഴടക്കാനാവാതെയാണ് പൂനെ കീഴടങ്ങിയതെങ്കിലും മുംബൈയെക്കാളുപരി ആരാധകരുടെ മനസില്‍ ചിലത് അവശേഷിപ്പിച്ചത് പൂനെയാണെന്ന് നിസംശയം പറയാം.

അസാമാന്യമായിരുന്നു മുംബൈ പുറത്തെടുത്ത പോരാട്ടവീര്യം. നാലു തവണ ഐപിഎല്‍ ഫൈനലിലെത്തിയ മുംബൈയിലെ രാജാക്കന്മാര്‍ കപ്പ് പൊക്കുന്നത് ഇത് മൂന്നാം തവണയാണ്. നാല് ഓവറിൽ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വിഴ്ത്തിയ മിച്ചൽ ജോൺസൻ, നാല് ഓവറിൽ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ എന്നിവരുടെ പ്രകടനം മുംബൈ വിജയത്തിൽ നിർണായകമായി. വിക്കറ്റ് നേടിയില്ലെങ്കിലും റൺസ് വഴങ്ങുന്നതിൽ പിശുക്കിയ മലിംഗ, ക്രുനാൽ പാണ്ഡ്യ, കാൺ ശർമ എന്നിവരും ടീമിന്റെ വിജയത്തിലേക്ക് നിർണായക സംഭാവനകൾ നൽകി.

അതേസമയം, ഒരറ്റത്തു വിക്കറ്റുകൾ കൊഴിയുമ്പോഴും അർധസെഞ്ചുറിയുമായി പൊരുതിയ പുണെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ (50 പന്തിൽ 51) ഇന്നിങ്സ് നിഷ്ഫലമായി. ടീമിന്റെ കൂട്ടത്തകർച്ചയ്ക്കിടയിലും മികച്ച ബാറ്റിങ് കാഴ്ചവച്ച മുംബൈ താരം ക്രുനാൽ പാണ്ഡ്യയാണ് കളിയിലെ കേമൻ. ഗുജറാത്തിന്റെ മലയാളി താരം ബേസിൽ തമ്പി ഐപിഎൽ പത്താം സീസണിലെ ‘എമേർജിങ് പ്ലയറായി’ തിരഞ്ഞെടുക്കപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button