Latest NewsKeralaNews

പീഡനത്തില്‍ മാത്രം ഒതുങ്ങുന്നില്ല ഈ സ്വാമിയുടെ തട്ടിപ്പ് : ലിംഗച്ഛേദനത്തിന് ഇരയായ സ്വാമിയുടെ പേരില്‍ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്

തിരുവനന്തപുരം:   പീഡനത്തിനിടെ ലിംഗച്ഛേദനത്തിന് ഇരയായ സ്വാമിയ്‌ക്കെതിരെ മറ്റൊരു ആരോപണം. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഗംഗേശാനന്ദ തീര്‍ഥയ്‌ക്കെതിരെയാണ് ഇപ്പോള്‍ സാമ്പത്തിക തട്ടിപ്പ് ആരോപണം. ഗംഗേശാനന്ദ 40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് യുവതിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗംഗേശാനന്ദയെ പോലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു ശനിയാഴ്ച വൈകുന്നേരത്തോടെ ഗംഗേശാനന്ദയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു

shortlink

Related Articles

Post Your Comments


Back to top button