തിരുവനന്തപുരം: ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പ്രതിയുടെ പ്രതികരണം പുറത്ത് വന്നു. താൻ സ്വയം മുറിച്ചതാണെന്നും മറ്റാരുമല്ല തന്റെ ജനനേന്ദ്രിയം മുറിച്ചതെന്നും ഇയാൾ വൈരുദ്ധ്യം നിറഞ്ഞ മൊഴി നൽകിയിരിക്കുകയാണ് ഇപ്പോൾ.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തന്നെ ചികിത്സിച്ച ഡോക്ടര്‍മാരോടാണ് ഇയാൾ ഇങ്ങനെ പറഞ്ഞത്.
എന്നാൽ പെൺകുട്ടി അഞ്ചു വർഷമായി തനിക്കു തുടരുന്ന പീഡനം മടുത്തിട്ടാണ് ഇത്തരമൊരു കടും കൈ ചെയ്തതെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.നിയമ വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ മൊഴി കണക്കിലെടുക്കുന്നുണ്ടെങ്കിലും പോലീസ് മറ്റു സാധ്യതകളും പരിശോധിക്കുന്നുണ്ട്.അടിയന്തരശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡി.കോളേജില്‍ പോലീസ് നിരീക്ഷണത്തില്‍ കഴിയുന്ന സ്വാമിയെ ഉടന്‍ തന്നെ പോലീസ് ചോദ്യം ചെയ്യും.
ചവറ പോലീസ് പന്മന ചട്ടമ്പിസ്വാമി ആശ്രമത്തിലെത്തി ഇയാളെ കുറിച്ച് അന്വേഷിക്കാനാണ് പോലീസ് തീരുമാനം. എന്നാൽ ഇയാൾക്ക് ആശ്രമവുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് ആശ്രമത്തിന്റെ പ്രതികരണം . 15 വര്ഷം മുൻപ് പഠനത്തിനായെത്തിയ സ്വാമിയെ സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ പുറത്താക്കിയെന്നും ആശ്രമ വക്താവ് പറഞ്ഞു. video courtasy: mathrubhoomi news
Post Your Comments