
ചെന്നൈ : ഐ.ടി. മേഖലയിലെ കൂട്ടപ്പിരിച്ചുവിടലിലൂടെ കമ്പനികള്‍ പയറ്റുന്നത്, കുറഞ്ഞശമ്പളത്തിന് പുതിയ ചെറുപ്പക്കാരെ നിയമിക്കുകയെന്ന തന്ത്രമെന്ന് വിലയിരുത്തല്‍. ഇതുവഴി മൊത്തച്ചെലവ് കുത്തനെ കുറയ്ക്കാമെന്നും കമ്പനിയുടെ തലപ്പത്തുള്ളവര്‍ പ്രതീക്ഷിക്കുന്നു.
പത്തുംപന്ത്രണ്ടും വര്‍ഷം സര്‍വീസുള്ളവര്‍ സൈബര്‍ ലോകത്തെ പുതിയ സാങ്കേതികവിദ്യ പഠിച്ച് തങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നില്ലെങ്കില്‍ അത്തരം ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തുമെന്നാണ് കമ്പനികള്‍ പറയുന്നത്. എന്നാല്‍ പുതുതായി ബി.ടെക് കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് നിയമനം നല്‍കിയാല്‍ പരമാവധി ശമ്പളം മൂന്നുലക്ഷം രൂപ നല്‍കിയാല്‍ മതി.
പത്തും പന്ത്രണ്ടും വര്‍ഷത്തിനുമിടയില്‍ സര്‍വീസുള്ളവരെ ജോലിയില്‍ മികവില്ലെന്നു കുറ്റപ്പെടുത്തി പിരിച്ചുവിട്ടാല്‍ ഒരാള്‍ക്ക് നല്‍കുന്ന ശമ്പളത്തിന് പുതുതായി നാല് പേരെ നിയമിക്കാം. പുതിയ തലമുറക്കാര്‍ സാങ്കേതികവിദ്യയില്‍ നല്ല അറിവുള്ളവരാകും. തുടക്കത്തില്‍ അഞ്ചുവര്‍ഷം വരെ നന്നായി ആത്മാര്‍ഥത പുലര്‍ത്തുമെന്നും കമ്പനികള്‍ കണക്കുകൂട്ടുന്നു.
Post Your Comments