തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്വത്തിലും വാനാക്രൈ റാന്‍സംവൈറസ് ആക്രമണം. ദേവസ്വത്തിലെ 36 കമ്പ്യൂട്ടറുകൾ വൈറസ് ആക്രമണത്തിൽ തകർന്നു.ദേവസ്വത്തിലെ 2,500 കന്പ്യുട്ടറുകളില്‍ 36 എണ്ണമേ ഇവർക്ക് തകർക്കാൻ കഴിഞ്ഞുള്ളു എന്നും പഴയ വേർഷൻ സോഫ്ടവേറുകള്‍ ഉപയോഗിച്ചതിനാലാവാം ഇവ ആക്രമിക്കപ്പെട്ടതെന്നും ദേവസ്വം പി ആർ ഒ വ്യക്തമാക്കി.
ദേവസ്വത്തിലെ മറ്റ് കമ്പ്യൂട്ടറുകള്‍ പുതിയ വേര്‍ഷനില്‍ ഉള്ളതാണെന്നും ഭക്തര്‍ക്ക് ഇ-സര്‍വീസ് ലഭ്യമാക്കുന്ന കമ്പ്യൂട്ടറുകളിലും വൈറസ് ബാധ ഉണ്ടായിട്ടില്ലെന്ന് ദേവസ്വം ഐ.ടി വിഭാഗം അറിയിച്ചു. ടി സി എസിന്റെ സഹായത്തോടെയാണ് തിരുമല തിരുപ്പതിയിൽ കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നത്. വാനാക്രൈയ്ക്കെതിരെ എല്ലാ മുന്‍കരുതലും ഇവര്‍ സ്വീകരിച്ചിരുന്നു.
Post Your Comments