കൃഷ്ണകുമാര്‍
മഞ്ചേരി
തേഞ്ഞിപ്പലം: ദേശീയപാത താഴെ ചേളാരിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം.
തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ബസ്സ് ചേളാരിയില്‍ ആളെ ഇറക്കിയ ശേഷം സഞ്ചരിക്കവേയാണ് അപകടം. കാറിലുണ്ടായിരുന്ന തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു.
Leave a Comment