തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഡെങ്കിപ്പനി പടരുന്നതില്‍ ആരോഗ്യ വകുപ്പിന് ആശങ്ക. അസുഖം ബാധിച്ച് 4 പേരാണ് ഇതുവരെ മരിച്ചത്. വിവിധയിടങ്ങളായി 3,525 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
നഗരപ്രദേശങ്ങളിലാണ് രോഗം കൂടുതൽ വ്യാപകമാകുന്നത്. രോഗം പടരുന്നതോടെ വിവിധ വകുപ്പുകള്‍ തമ്മില്‍ തര്‍ക്കത്തിനും കാരണമായി. ശുചീകരണത്തിലെ വീഴ്ചയാണ് രോഗം പടരുന്നതിന് കാരണമെന്ന് ആരോഗ്യവകുപ്പ് ആരോപിക്കുമ്പോള്‍ ഏകോപനത്തിലെ വീഴ്ചയാണ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിക്കുന്നതെന്ന് തദ്ദേശവകുപ്പ് ആരോപിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍മാത്രം ഇതുവരെ 2,700 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments