ശ്രീനഗര്‍ : അതിര്‍ത്തിയിലെ ഏത് പ്രകോപനത്തിനും സൈന്യം അതേ രീതിയില്‍ തിരിച്ചടിക്കുമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റലി. നിയന്ത്രണരേഖയില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”ഞാന്‍ ഇന്ന് നിയന്ത്രണരേഖയില്‍ സന്ദര്‍ശനം നടത്തി. അതിര്‍ത്തി കാക്കുന്നതില്‍ സൈന്യത്തിന്റെ ആവേശവും ജാഗ്രതയും അഭിനന്ദനീയമാണ്. നിയന്ത്രണരേഖയില്‍ ഏത് രീതിയിലുള്ള സുരക്ഷാപ്രശ്‌നമുണ്ടായാലും നേരിടാം എന്ന ചങ്കൂറ്റവും ആത്മവിശ്വാസവും നമ്മുടെ സൈനികര്‍ക്കുണ്ട് – ജെയ്റ്റലി പറഞ്ഞു.
സൈന്യത്തേയും പ്രദേശവാസികളേയും മാത്രമല്ല ജമ്മു-കശ്മീരിനേയും രാജ്യത്തെ മൊത്തത്തിലും നശിപ്പിക്കാനായാണ് തീവ്രവാദികള്‍ ശ്രമിക്കുന്നത്. ഇതിനിടയില്‍ കൂടി അക്രമങ്ങള്‍ അഴിച്ചുവിടാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും ചെയത് തെറ്റുകള്‍ക്ക് മറുപടി പറയേണ്ടി വരും. ഹുറിയത്തും മറ്റു തീവ്രവാദ സംഘടനകളും ചേര്‍ന്നാണ് അതിര്‍ത്തിയിലുടനീളമുള്ള തീവ്രവാദ- അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതെന്നും ജെയ്റ്റലി കുറ്റപ്പെടുത്തി. അവര്‍ സമാധാനം നശിപ്പിക്കാനും, സ്‌കൂളുകള്‍ കത്തിക്കാനും, പൊതുമുതലുകള്‍ നശിപ്പിക്കാനും, ആളുകളെ കൊല്ലാനുമെല്ലാം പണമൊഴുക്കുകയാണ്. അത് കൊണ്ട് തന്നെ അവരുടെ ശത്രുക്കള്‍ ഇന്ത്യ മാത്രമല്ല ഈ ജമ്മു കശ്മീരിലെ സാധാരണക്കാര്‍ കൂടിയാണ്. ആളുകളെ കൊന്ന് തള്ളുന്ന മനുഷ്യത്വവിരുദ്ധപ്രവര്‍ത്തനമാണ് അങ്ങനെ ചെയ്യുന്നവരെ ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ഏത് രീതിയിലുള്ള പ്രകോപനം നേരിടുവാനും ഇന്ത്യന്‍ സൈന്യം സുസജ്ജമാണ്. അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്നവര്‍ക്ക് തക്ക മറുപടി നല്‍കാന്‍ സൈന്യത്തിനറിയാം. ജെയ്റ്റലി കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നവരേയും പ്രതിഷേധക്കാരുടേയും ജീവന്‍ സംരക്ഷിക്കാനാണ് സൈന്യം താത്പര്യപ്പെടുന്നതെന്ന് പറഞ്ഞ അദ്ദേഹം ശ്രീനഗറില്‍ തിരഞ്ഞെടുപ്പിനിടെ സൈന്യത്തിന്റെ ജീപ്പിന് മനുഷ്യനെ പ്രതിരോധ കവചമാക്കി ഉപയോഗിച്ച സംഭവത്തില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കുന്നതിനാണ് ഇപ്പോള്‍ സൈന്യം മുഖ്യപരിഗണന നല്‍കുന്നത് – ജെയ്റ്റലി വ്യക്തമാക്കി.
Post Your Comments