കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ നിലപാടിനെ വിമര്‍ശിച്ച് ബിജെപി നേതാവ് ശത്രുഘന്‍ സിന്‍ഹ രംഗത്ത്. മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയോട് ജെയ്റ്റലി നടത്തിയ പ്രതികരണം അപലപനീയമാണെന്നു ശത്രുഘന്‍ സിന്‍ഹ പറഞ്ഞു. പാര്‍ട്ടിയിലെ ജനാധിപത്യം സംരക്ഷിക്കണം. വിഭിന്ന അഭിപ്രായങ്ങള്‍ അംഗീകരിക്കുന്നല്ലെങ്കിലും ബഹുമാനിക്കാന്‍ തയ്യാറാവണം. പാര്‍ട്ടിയില്‍ വണ്മാന് ഷോയാണ് നടക്കുന്നത്. അരുണ്‍ ജെയ്റ്റിലയുമായി വ്യക്തിപരമായി നല്ല ബന്ധമാണനുള്ളത്. പക്ഷേ അദ്ദേഹത്തിന്റെ ചില നിലപാടുകളോട് വിയോജിപ്പ് ഉണ്ട്. ഇപ്പോള്‍ പാര്‍ട്ടി രണ്ടു പേരുള്ള സൈന്യമാണെന്നു ആളുകള്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments