തിരുവനന്തപുരം: മലയാള സിനിമയില്‍ സ്ത്രീകളുടെ സംഘടന രൂപീകരിച്ചത് താന്‍ വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’ രൂപീകരിച്ചതില്‍ സന്തോഷമുണ്ട് എന്നാല്‍ തന്നെ സംഘടനയിൽ ഉള്‍പ്പെടുത്താത്തതില്‍ ദുഖമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
സംഘടനയുടെ പ്രാഥമിക യോഗങ്ങളില്‍ താനും പങ്കെടുത്തിരുന്നതാണ് എന്നാല്‍ പിന്നീട്, തന്നെ ഒന്നും അറിയിക്കാതിരുന്നതിന്റെ കാരണം അറിയില്ല. ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം സംബന്ധിച്ചോ തുടര്‍ന്ന് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നത് സംബന്ധച്ചോ തന്നെ ആരും ഒന്നും അറിയിച്ചിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
Post Your Comments