മുംബൈ : 1.7 കോടി വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തി. സൊമാട്ടോ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്തവരുടെ വ്യക്തി വിവരങ്ങളാണ് ചോര്‍ന്നത്. ഇ-മെയില്‍ അടക്കമുള്ള വ്യക്തിഗത വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. അതേസമയം, പണമിടപാട് സംബന്ധിച്ച് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കമ്പനി പറയുന്നു.
അതീവ സുരക്ഷിതമായ രീതിയിലാണ് പണമിടപാട് സംബന്ധിച്ച ഡാറ്റ സൂക്ഷിച്ചിട്ടുള്ളതെന്നാണ് കമ്പനി പറയുന്നത്. അതുകൊണ്ടുതന്നെ ക്രഡിറ്റ്കാര്‍ഡ് ഡാറ്റ ഉള്‍പ്പടെയുള്ളവ ഇപ്പോഴും സുരക്ഷിതമാണെന്ന് കമ്പനി അവകാശപ്പെടുന്നു. സൊമാട്ടോ ആപ്പ് ഉപയോഗിക്കുന്നവര്‍ ഉടനെ പാസ് വേഡ് റീസെറ്റ് ചെയ്യാന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments