Latest NewsKeralaNews

പ്ലസ് ടുവിന് മികച്ച ജയം കരസ്ഥമാക്കിയ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

കണ്ണൂര്‍: പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ പതിനേഴുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാലൂര്‍ നിട്ടാറമ്പ് ലക്ഷംവീട് കോളനിയിലെ നാമത്ത് റഫ്‌സീന(17)യെയാണ് ബുധനാഴ്ച തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
 
റഫ്‌സീനയുടെ ഉമ്മ കൂലിവേലയ്ക്കായി പുറത്തു പോയിരുന്ന സമയത്താണ് ആത്മഹത്യ ചെയ്തത്. വൈകീട്ട് 4.45 ഓടെ മടങ്ങിയെത്തിയപ്പോഴാണ് റഫ്‌സീനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
 
ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ റഫ്‌സീന ബയോളജി ഗ്രൂപ്പില്‍ 1200-ല്‍ 1180 മാര്‍ക്ക് നേടിയിരുന്നു. പ്ലസ് വണ്ണിന് 96 ശതമാനം 96 ശതമാനം മാര്‍ക്കും പ്ലസ് ടു വിന് മുഴുവന്‍ മാര്‍ക്കും നേടിയാണ് റഫ്‌സീന മിടുക്ക് തെളിയിച്ചത്.
 
ജീവിതപ്രാരാബ്ദങ്ങള്‍ക്കിടയിലും പ്ലസ് ടുവിന് മികച്ച വിജയം കരസ്ഥമാക്കിയ പെണ്‍കുട്ടി നാട്ടുകാരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. നിട്ടാറമ്പ് ലക്ഷംവീട് കോളനിയില്‍ ഒറ്റമുറി വീട്ടില്‍ ഉമ്മയോടൊപ്പമാണ് താമസം. പരീക്ഷയിലെ റഫ്‌സീനയുടെ നേട്ടമറിഞ്ഞ് മാലൂര്‍ മുസ്ലിം കമ്മിറ്റി ഭാരവാഹികള്‍ ബുധനാഴ്ച രാവിലെ വീട്ടിലെത്തി കുട്ടിക്ക് സഹായധനം നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button