കൊച്ചി: ഐ ടി രംഗത്തെ പ്രതിസന്ധി രൂക്ഷമാക്കി കൊച്ചിയിൽ കമ്പനികളിൽ പിരിച്ചു വിടൽ ഭീഷണി. ടി.സി.എസ്, വിപ്രോ, കൊഗ്നിസന്റ് തുടങ്ങിയ എെ.ടി കമ്പനികളില്‍ നിന്നും ആയിരത്തിലധികം ജീവനക്കാര്‍ പിരിച്ചു വിടല്‍ ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ട്. ബംഗളൂരുവില്‍ നിന്നും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിട്ടത് സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.
ഇതിനിടയിലാണ് കൊച്ചിയിലെ പിരിച്ചു വിടൽ ഭീഷണി.ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമാണ് ജീവനക്കാരെ പിരിച്ചു വിടുന്നതെന്നാണ് കമ്പനികൾ നല്‍കുന്ന വിശദീകരണം. ഐ ടി മേഖലയിലെ പ്രതിസന്ധി തുടർന്നാൽ അരലക്ഷത്തിലധികം എഞ്ചിനീയർമാർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് പഠനം. പിടിച്ചു നിൽക്കുന്നവർക്ക് ശമ്പളം വെട്ടിക്കുറയ്ക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.
എന്നാൽ ഐ ടി രംഗം 8 – 9 % വളർച്ച കൈവരിച്ചതിനാൽ ജീവനക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.ടി. സെക്രട്ടറി അരുണ സുന്ദരരാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കരാർ പുതുക്കലിന്റെ ഭാഗമായുള്ള ചില താൽക്കാലിക മാറ്റമാണ് ഇപ്പോൾ ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments