ന്യൂഡല്‍ഹി: ബി എസ് എൻ എൽ ഉപയോക്താക്കൾക്ക് പുത്തന്‍ സൗകര്യങ്ങളുമായി ‘എക്സ്പ്രസ് വൈഫൈ പ്രോഗ്രാം’ എന്ന പദ്ധതിക്ക് വേണ്ടി കരാറിൽ ഒപ്പിട്ടു.ബി.എസ്.എന്‍.എല്‍ ഫേസ്ബുക്കുമായും ഇന്ത്യന്‍ മൊബൈല്‍ വാലറ്റ് കമ്പനിയായ മൊബിക്വിക്കുമായും ആണ് കരാറിൽ ഒപ്പിട്ടത്.ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് ഇതിലൂടെ ബി എസ് എൻ എൽ ലക്ഷ്യം വെയ്ക്കുന്നത്.
ലോകവാര്‍ത്താവിതരണ ദിനത്തോടനുബന്ധിച്ചാണ് ബി.എസ്.എന്‍.എല്‍ ന്റെ ഈ തീരുമാനം.ഇതിനായി ഫേസ്ബുക്കുമായി ആദ്യകരാർ ഒപ്പിടുകയും ചെയ്തു.സ്വന്തമായി മൊബൈല്‍ വാലറ്റ് ആരംഭിക്കുന്നതിന്റെ ഭാഗമായി മൊബിക്വിക്കുമായി ബി എസ് എൻ എൽ തങ്ങളുടെ കസ്റ്റമേഴ്സിനുമാത്രമായി ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ മറ്റൊരു കരാറിലും ഒപ്പിട്ടു.ഡിസ്നി ഇന്ത്യയുമായി ചേര്‍ന്നാണ് മൂന്നാമത്തെ കരാര്‍.
Post Your Comments