തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകാരമില്ലാത്ത 1500 സ്‌കൂളുകൾ അടച്ചുപൂട്ടാൻ നടപടി. നിലവാരമില്ലാത്ത യാതൊരു അംഗീകാരവുമില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുൾക്കെതിരെയാണ് നടപടി. ഡിപിഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണമേന്മ പരിശോധന സമിതിയുടെ യോഗത്തിലാണ് തീരുമാനം.
അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകളുടെ ലിസ്റ്റ് ഉടൻ തന്നെ പ്രസിദ്ധീകരിക്കും.അതിനു ശേഷം ഈ സ്‌കൂളുകൾക്ക് നോട്ടീസുനൽകാൻ എ ഇ ഓ മാർക്ക് നിർദ്ദേശവും നൽകി.മദ്രസ സ്‌കൂളുകൾ പോലെയുള്ള സ്‌കൂളുകൾക്ക് ഈ നടപടി ഇപ്പോൾ ബാധകമല്ല.
Post Your Comments