Latest NewsNewsIndia

പ്രധാനമന്ത്രി ആറ്റം ബോംബിനേക്കാള്‍ ശക്തമാണെന്ന് ബി.ജെ.പി അധ്യക്ഷന്‍

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോഡി ആറ്റം ബോംബിനേക്കാള്‍ശക്തമാണെന്ന് തെലുങ്കാന ബി.ജെ.പി അധ്യക്ഷന്‍ കെ. ലക്ഷ്മണ്‍. തെലുങ്കുദേശം പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ പാര്‍ട്ടി വിട്ട് തെലുങ്കാന രാഷ്ട്രസമിതിയിലേക്ക് പോവുകയാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് പാര്‍ട്ടിയുടെയും വിശ്വാസ്യത സംസ്ഥാനത്ത് നഷ്ടമായെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല, സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് തെലുങ്കാന രാഷ്ട്രീയ സമിതിയുടെ ഭരണത്തിലുള്ള വിശ്വാസ്യത നഷ്ടമായെന്നും തെരഞ്ഞടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെലുങ്കാന ജേണലിസ്റ്റ്‌സ് യൂണിയന്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെലങ്കാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. നരേന്ദ്രമോഡിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമാണ് ടി.ആര്‍.എസിനെതിരെ സംസ്ഥാനത്ത് പൊരുതാനുള്ള ബി.ജെ.പിയുടെ ആയുധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഭരണത്തിലെത്തുമെന്ന ആത്മവിശ്വാസം വര്‍ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button