KeralaLatest NewsNews

കൊച്ചി മെട്രോയ്ക്ക് ഊര്‍ജ്ജമേകാന്‍ സോളാര്‍ പാനലുകളും

കൊച്ചി: കൊച്ചി മെട്രോയ്ക്ക് ഊര്‍ജ്ജമേകാന്‍ സോളാര്‍ പാനലുകളും. ആദ്യഘട്ടത്തില്‍ നാല് മെഗാവാട്ട് വൈദ്യുതിയാണ് സൗരോര്‍ജ്ജ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്നത്. നിര്‍മ്മാണ സമയത്ത് തന്നെ കൊച്ചി മെട്രോയ്ക്കായി സൗരോര്‍ജ്ജോത്പാദനം വേണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിരുന്നു. ആദ്യഘട്ടത്തില്‍ രണ്ടര മെഗാവാട്ടിലേറെ വൈദ്യുതി ഉത്പാദിപ്പിക്കാനാകും.
 
പേട്ടവരയുള്ള സ്‌റ്റേഷനുകള്‍ സജ്ജമായാല്‍ ഇത് നാല് മെഗാവാട്ടാകും. വൈദ്യുതി ഉത്പാദിപ്പിക്കാനും അറ്റകുറ്റപണികള്‍ക്കുമെല്ലാം ഉള്ള ചെലവ് കരാറെടുത്ത സ്വകാര്യ കന്പനി വഹിക്കും. യൂണിറ്റിന് അഞ്ചര രൂപയെന്ന നിരക്കില്‍ കെഎംആര്‍എല്‍ വൈദ്യുതി വാങ്ങും. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് നാല് മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാന്‍ സ്വകാര്യ സംരംഭകരുമായി കെഎംആര്‍എല്‍ കരാറിലെത്തിയത്.
 
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള സ്‌റ്റേഷനുകള്‍ക്ക് മുകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. മുട്ടം യാര്‍ഡില്‍ പാനലുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. 25കൊല്ലത്തേക്കാണ് കരാര്‍.
 
സൗരോര്‍ജ്ജോത്പാദനത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ മുട്ടം യാര്‍ഡില്‍ കൂടുതല്‍ പാനലുകള്‍ സ്ഥാപിച്ച് നാല് മെഗാവാട്ട് വൈദ്യുതി കൂടി ഉത്പാദിപ്പിക്കാനും ആലോചനയുണ്ട്. അങ്ങനെ വന്നാല്‍ മെട്രോയുടെ ആകെ വൈദ്യുതി ഉപഭോഗത്തിന്റെ 40ശതമാനവും സൗരോര്‍ജ്ജത്തിലൂടെയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button