NewsIndia

അർണബിന് ധാർമികത ഇല്ല; ചാനലിൽ നിന്നും ആദ്യത്തെ രാജി

ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക്ക് ടി.വി ചാനല്‍ സംപ്രേഷണം തുടങ്ങി ദിവസങ്ങൾക്കകം ചാനലിൽ നിന്ന് ആദ്യരാജി. റിപ്പബ്ലിക് ചാനല്‍ അധാര്‍മിക മാധ്യമ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ചാനലിലെ ബിസിനസ് റിപ്പോര്‍ട്ടറായ ചെയ്റ്റി നെരൂലയാണ് രാജി വെച്ചത്. സി.എ.ന്‍എന്‍-.ഐ.ബി.എന്‍, ഇ.ടി.നൗ, വിയോണ്‍ ടി.വി എന്നീ സ്ഥാപനങ്ങളിലും ചെയ്റ്റി ബിസിനസ് റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

അര്‍ണാബിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച്‌ മറ്റ് മാധ്യമ പ്രവര്‍ത്തകരും രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് റിപ്പബ്ലിക്ക് ചാനലിന്‍റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. ചെയ്റ്റിയെ പുറത്താക്കിയെന്ന് ലോകമറിയാനാകും അര്‍ണാബ് ഗോസ്വാമി താല്‍പര്യപ്പെടുന്നതെന്ന് ചെയ്റ്റിയുടെ ഒരു സുഹൃത്ത് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button