അജി തോമസ് (യുവമോർച്ച സ്റ്റേറ്റ് സെക്രട്ടറി)
നിലമ്പൂർ: നരേന്ദ്ര മോദി സർക്കാർ അനുമതി നല്കിയ നിലമ്പൂർ – നഞ്ചൻകോട് റെയിൽവേ പദ്ധതി അട്ടിമറിച്ച LDF സർക്കാരിന്റെ വികസന വിരുദ്ധ, ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് BJP നിലമ്പൂർ നിയോജക മണ്ഡലത്തിൽ നാളെ 12 മണിക്കൂർ ഹർത്താൽ നടത്തുവാൻ തീരുമാനിച്ചു.
സംസ്ഥാനസര്‍ക്കാരിന്റെ താത്പര്യക്കുറവാണ് നിലമ്പൂര്‍- നഞ്ചന്‍കോട് പാതയ്ക്കുള്ള പദ്ധതി അട്ടിമറിക്കപ്പെടാനിടയാക്കിയതെന്ന ആരോപണം ശക്തിപ്പെടുന്നു. സംസ്ഥാനത്ത് നടപ്പാക്കുന്ന സംയുക്ത സംരംഭ റെയില്‍ പദ്ധതികളില്‍ മുന്‍ഗണനാ ക്രമത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു ‘നിലമ്പൂര്‍-നഞ്ചന്‍കോട് പാത’. ഈ പദ്ധതിയെ രണ്ടാംഘട്ട പദ്ധതികളിലേക്ക് തരംതാഴ്ത്തുകയും ആദ്യഘട്ട പദ്ധതികള്‍ മാത്രം ഇപ്പോള്‍ പരിഗണിച്ചാല്‍ മതിയെന്ന് കേരള റെയില്‍ വികസന കോര്‍പ്പറേഷന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് ഈ പദ്ധതി പൂര്‍ണമായി തഴയപ്പെട്ടത്.
ജനുവരിയിലായിരുന്നു ഈ തീരുമാനമുണ്ടായത്. സംയുക്ത സംരംഭമായി നടപ്പാക്കാനുദേശിക്കുന്ന എട്ട് പദ്ധതികളെ നാലായി തിരിച്ച് രണ്ട് ഘട്ടങ്ങളായി നടപ്പാക്കാനായിരുന്നു കേരള റെയില്‍ വികസന കോര്‍പ്പറേഷന്‍ ആദ്യം തീരുമാനിച്ചിരുന്നത്. റെയില്‍വേ ബജറ്റില്‍ അനുമതി ലഭിച്ച, പിങ്ക് ബുക്കില്‍ ഇടം നേടിയ, 2015, 2016 വര്‍ഷങ്ങളിലെ സംസ്ഥാന ബജറ്റുകളില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിച്ച നഞ്ചന്‍കോട്-നിലമ്പൂര്‍ പദ്ധതിയെ തഴഞ്ഞ നടപടി ഒട്ടേറെ ദുരൂഹതകളുയര്‍ത്തുന്നുണ്ട്.
തലശ്ശേരി-മൈസൂരു റെയില്‍പാത നടപ്പാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ നിലമ്പൂര്‍-നഞ്ചന്‍കോട് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. സംസ്ഥാനഭരണത്തിന് ചുക്കാന്‍പിടിക്കുന്ന കണ്ണൂരില്‍ നിന്നുള്ള ചില നേതാക്കളും വ്യവസായികളും അടങ്ങുന്ന ലോബിയാണ് അട്ടിമറിക്കുപിന്നിലെന്നാണ് ആരോപണം. മുമ്പ് പരിഗണിക്കപ്പെടാതിരുന്ന തലശ്ശേരി-മൈസൂരു പാത ആദ്യഘട്ട പദ്ധതികളില്‍ ഇടംനേടിയതും നിലമ്പൂര്‍-നഞ്ചന്‍കോട് പാത രണ്ടാംഘട്ട പദ്ധതിയിലേക്ക് തരംതാഴ്ത്തപ്പെട്ടതും ഈ ആരോപണങ്ങള്‍ക്ക് ബലമേകുന്നതാണ്.
പിന്നില്‍ കണ്ണൂര്‍ താത്പര്യമെന്നും ആരോപണം. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് സംയുക്തസംരംഭമായി നടപ്പാക്കാന്‍ കേന്ദ്ര പരിഗണനയ്ക്കായി സമര്‍പ്പിച്ച ഏഴ് പദ്ധതികളില്‍ നിലമ്പൂര്‍-നഞ്ചന്‍കോട് പാതയ്ക്കു മാത്രമാണ് അനുമതി ലഭിച്ചത്. തുടര്‍ന്ന് അധികാരത്തിലെത്തിയ എല്‍.ഡി.എഫ്. സര്‍ക്കാര്‍ തലശ്ശേരി-മൈസൂരു പാത കൂടി ഉള്‍പ്പെടുത്തി എട്ടുപദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു. എന്നാല്‍ തലശ്ശേരി-മൈസൂരു പാത ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് പിന്‍വാതിലിലൂടെയാണെന്ന് നീലഗിരി-വയനാട് എന്‍.എച്ച്. ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ് ആരോപിച്ചു. മന്ത്രിസഭാ തീരുമാനമില്ലാതെയാണ് പുതിയ പദ്ധതി കൂട്ടിച്ചേര്‍ത്തത്.
തലശ്ശേരി-മൈസൂരു പാത പ്രായോഗികമെല്ലെന്ന് ഡി.എം.ആര്‍.സി. നടത്തിയ പ്രാഥമിക പഠനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചെറിയ പ്രദേശത്തേക്ക് മാത്രമായ ഈ പദ്ധതി സാമ്പത്തിക നേട്ടമുണ്ടാക്കില്ല. അതേസമയം നിലമ്പൂര്‍-നഞ്ചന്‍കോട് പാത വന്‍ ലാഭകരമാകുമെന്നായിരുന്നു ഡി.എം.ആര്‍.സി. യുടെ പ്രാഥമിക പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ പൊതു ബജറ്റില്‍ കേരളം സമര്‍പ്പിച്ച പദ്ധതികളില്‍ നിലമ്പൂര്‍ – നഞ്ചന്‍കോട് റെയില്‍പ്പാതയ്ക്കു മാത്രമാണ് കേന്ദ്രവിഹിതം അനുവദിച്ചത്. പദ്ധതിച്ചെലവിന്റെ പകുതിതുക അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ജൂലായ് മാസത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്രയും അനുകൂല നടപടികളുണ്ടായിട്ടും സാമ്പത്തികലാഭമില്ലാത്ത മറ്റ് സാങ്കേതിക അനുമതികളും ഫണ്ടും ലഭ്യമല്ലാത്ത തലശ്ശേരി-മൈസൂരു പാതയോടാണ് സംസ്ഥാന സര്‍ക്കാരിന് താത്പര്യം.
Post Your Comments