Latest NewsNewsTechnology

സൈബർ ആക്രമണത്തിൽ നിന്നും ലോകത്തെ രക്ഷിച്ചത് 22 കാരന്‍

മാല്‍വെയര്‍ ടെക് എന്ന ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ സുരക്ഷാ ഗവേഷകനാണ് ഒരു പരിധി വരെ സൈബര്‍ ആക്രമണത്തെ തടയാൻ സഹായിച്ചത്. പേര് വെളിപ്പെടുത്താത്ത ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ വിദഗ്ദനായ 22 കാരനാണ് വലിയൊരാക്രമണത്തില്‍ നിന്നും തല്‍ക്കാലത്തേക്കെങ്കിലും ലോകത്തെ രക്ഷിച്ചത്. യുവാവിന്റെ ചിത്രം ‘ഡെയ്‌ലി മെയില്‍’ പുറത്തുവിട്ടു.

സ്വയം ആര്‍ജിച്ച സാങ്കേതിക പരിജ്ഞാനമാണ് റാന്‍സംവെയര്‍ ആക്രമണത്തെ തടയാൻ മാല്‍വെയര്‍ ടെക് ഉപയോഗിച്ചത്. സൈബര്‍ ആക്രമണത്തെ താന്‍ വരുതിയിലാക്കിയെന്ന വിവരം യുവാവ് പുറത്തുവിട്ടതോടെ അദ്ദേഹം സൈബര്‍ ലോകത്തെ താരമായി മാറി.

തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് സൈബര്‍ ആക്രമണം ചെറുക്കാന്‍ തനിക്ക് സാധിച്ചതെന്ന് അദ്ദേഹം പറയുന്നു. ഒഴിവുദിനത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനിടെയാണ് സൈബര്‍ ആക്രമണത്തിനുപയോഗിച്ച പ്രോഗ്രാമിന്റെ ദൗര്‍ബല്യം തിരിച്ചറിഞ്ഞത്. അതോടെ പ്രോഗ്രാമിന്റെ നിയന്ത്രണം അദ്ദേഹം കൈക്കലാക്കുകയായിരുന്നു.

വാനാക്രൈ എന്ന റാന്‍സംവെയര്‍ ചെക്ക് ചെയ്തിട്ടുള്ള യു.ആര്‍.എല്‍. പരിശോധിച്ചപ്പോള്‍ അത് ചെയ്തിട്ടുള്ള ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്യാത്തതാണെന്ന് കണ്ടു. ഇത് കണ്ടുപിടിച്ച മാല്‍വേയര്‍ ടെക് 8.30 യുറോ (584 രൂപ) നല്‍കി ഈ ഡൊമൈന്‍ കൈക്കലാക്കി. സൈബര്‍ ആക്രമണങ്ങളില്‍ സാധാരണമായി ഉപയോഗിക്കുന്ന രീതി മാത്രമാണിതെന്നും ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിന് മാല്‍വെയര്‍ വ്യാപനം തടയാന്‍ സാധിക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും യുവാവ് പറയുന്നു. എന്നാല്‍ രജിസ്ട്രേഷന്‍ നടന്നതോടെ മാല്‍വെയറിന്റെ വ്യാപനം തടസപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button