ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനം ഒഴിയേണ്ടി വരുമെന്ന് സൂചനകൾ. അക്ബര്‍ റോഡിലെ എ.ഐ.സി.സി ആസ്ഥാനം ഒഴിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്നു വിവരാവകാശ രേഖകൾ സൂചിപ്പിക്കുന്നു. ഡൽഹിയിലെ കോളേജ് വിദ്യാർത്ഥിക്കു കേന്ദ്ര നഗര വികസന മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ കൈവശം ഡല്‍ഹിയില്‍ നാല് കെട്ടിടങ്ങളുണ്ട്. നിയമപ്രകാരം പാർട്ടിക്ക് അനുവദനീയമായതിലും അധികമാണ് ഇവയെന്നാണ് റിപ്പോർട്ട്.അക്ബര്‍ റോഡിലെ 24-ാം നമ്പര്‍ ബംഗ്ലാവാണ് ആസ്ഥാനമന്ദിരം.എന്നാൽ റെയ്സിനാ റോഡിലെ അഞ്ചാം നമ്പര്‍ മന്ദിരം, അക്ബര്‍ റോഡിലെ 26-ാം നമ്പര്‍ മറ്റൊരു കെട്ടിടം, ചാണക്യപുരിയിലെ ഒരു കെട്ടിടം എന്നിവയും പാർട്ടി ഉപയോഗിക്കുന്നു.
2010ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിന് സ്ഥലം അനുവദിച്ചപ്പോൾ മറ്റു നാല് മന്ദിരങ്ങളും ഒഴിയേണ്ടതാണ്. 2013 ജൂണ്‍ വരെ ഇതിനായി സമയം അനുവദിക്കുകയും ചെയ്തിരുന്നു.എന്നാൽ കോൺഗ്രസ് 3 വർഷം നീട്ടി ചോദിച്ചിരുന്നെങ്കിലും ആ സമയ പരിധിയും അവസാനിച്ചിരിക്കുകയാണ്.
Post Your Comments