
ദുബായ് : മലയാളി യുവാവ് അല്‍ഖൂസില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലുവ കരിങ്ങന്‍ തുരുത്ത് വലിയപറമ്പില്‍ അബ്ദുല്‍കരീമിന്റെ മകന്‍ തസ(23) ആണ് മരിച്ചത്. ഒരു വര്‍ഷമായി തമാം എക്‌സിബിഷന്‍സ് സര്‍വീസസില്‍ ടെക്‌നീഷ്യനായ തസ്‌ലിം അല്‍ഖൂസിലെ താമസ സ്ഥലത്തുനിന്നു ജോലി സ്ഥലമായ ഡി.ഐ.പിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സൈക്കിളുകാരനെ രക്ഷിക്കാന്‍ വേണ്ടി വാഹനം റോഡരികിലേക്ക് വെട്ടിച്ചപ്പോള്‍ വാഹനം മറിയുകയായിരുന്നു. വാഹനത്തിനടിയില്‍പ്പെട്ട തസ്‌ലിം തല്‍ക്ഷണം മരിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Post Your Comments