തിരുവനന്തപുരം•പന്ത്രണ്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നാളെ (മെയ് 17) നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു. 6 ജില്ലകളിലെ 7 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 4 മുനിസിപ്പല്‍ വാര്‍ഡുകളിലും കോഴിക്കോട് ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും. 18ന് രാവിലെ 10 നാകും വോട്ടെണ്ണല്‍
തിരഞ്ഞെടുപ്പു നടക്കുന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍. പത്തനംതിട്ട- മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് -09 കിഴക്കക്കര, ആലപ്പുഴ- എഴുപുന്ന ഗ്രാമപഞ്ചായത്ത്-16 കുമാരപുരം, തൃശ്ശൂര്‍- വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്- 09 നടുവിക്കര വെസ്റ്റ്, മലപ്പുറം- ആലങ്കോട് ഗ്രാമപഞ്ചായത്ത്-08 ചിയാന്നൂര്, കണ്ണമംഗലം ഗ്രാമപഞ്ചായത്ത്-01 ചെങ്ങാനി, കോഴിക്കോട് – ചെക്യാട് ഗ്രാമപഞ്ചായത്ത്-13 പാറക്കടവ്, കണ്ണൂര്‍-പായം ഗ്രാമപഞ്ചായത്ത്-02 മട്ടിണി. പത്തനംതിട്ട മുനിസിപ്പാലിറ്റി-21 കുമ്പഴ വെസ്റ്റ്, കണ്ണൂര്‍-പയ്യന്നൂര്‍ മുനിസിപ്പാലിറ്റി- 21 കണ്ടങ്കാളി നോര്‍ത്ത്, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി-16 ഉരുവച്ചാല്‍. കോഴിക്കോട്- ഫറോക്ക് മുനിസിപ്പാലിറ്റി- 38 ഇരിയംപാടം, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്-09 വെങ്ങളം.
വോട്ട് ചെയ്യുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പിനും ആറുമാസത്തിന് മുമ്പു നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്. എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.
Post Your Comments