തിരുവനന്തപുരം: ലോകത്തെ ഞെട്ടിച്ച റാന്‍സംവെയര്‍ ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്തും കര്‍ശന സുരക്ഷ. ആക്രമണം വ്യാപിക്കാതിരിക്കാന്‍ ഉന്നത സാങ്കേതിക വിദഗ്ധരുടെയും, ഐടി കേരള മിഷന്‍, സെര്‍ട്ട് – കേരള എന്നിവയുടെയും നേതൃത്വത്തില്‍ വിലയിരുത്തല്‍ നടത്തി.
കഴിഞ്ഞദിവസം സംസ്ഥാനത്തെ ആറോളം വില്ലേജ് ഓാഫീസുകളിൽ ആക്രമണം നടന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കര്‍ശന സുരക്ഷയൊരുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായിമ സര്‍ക്കാര്‍ ഓഫീസുകള്‍ പരിശോധിച്ച് വരികയാണ്. മിക്ക സര്‍ക്കാര്‍ വകുപ്പുകളിലും ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നതിനാന്‍ കേരളത്തില്‍ ആക്രമണ ഭീഷണി കുറവാണെന്നാണ് വിദഗ്ധരുടെ വാദം. എന്നാല്‍ എന്നാല്‍ പഴയ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിറ്റം ഉപയോഗിക്കുന്നിടത്ത് ആക്രമണസാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു.
ഓരോ വിഭാഗത്തിലെയും എഞ്ചിനീയര്‍മാര്‍ക്കും സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും സര്‍ക്കാര്‍ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമണം തടയുന്നതിനായി സേറ്റേറ്റ് ഡാറ്റാ സെന്ററില്‍ ഇതുമായി ബന്ധപ്പെട്ട പോര്‍ട്ട് ശനിയാഴ്ചതന്നെ ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാല്‍ ബി എസ് എന്‍ എല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവയില്‍ ഈ പോര്‍ട്ട് ബ്ലാക്ക് ചെയ്യാഞ്ഞതിനാലാണ് കഴിഞ്ഞദിവസം ചിലയിടങ്ങളില്‍ ആക്രമണം നേരിട്ടതെന്നാണ് സൂചന.
വളരെ നാളുകള്‍ക്ക് മുന്‍പുതന്നെ ഹാക്കര്‍മാര്‍ വൈറസ് പ്രചരിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് ആക്രമണം റിപ്പോര്‍ട്ട് ചെയ്ത കമ്പ്യൂട്ടറുകളിലും നേരത്തെ ഇവ കടന്നു കൂകൂടിയതായാണ് സൂചന. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ നടത്തുമെന്നും ഇതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും കേരള സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ ഐ.ജി മനോജ് എബ്രഹാം പറഞ്ഞു.
Post Your Comments