Latest NewsNewsInternational

വെന്‍ഡിങ്ങ് മെഷീന്‍ വഴി കാറുകളും ഇന്നുമുതല്‍ ലഭിക്കുന്നു

സിംഗപ്പൂര്‍ : വെന്‍ഡിങ്ങ് മെഷീന്‍ വഴി കാറുകളും ഇന്നുമുതല്‍ ലഭിക്കുന്നു. സിംഗപ്പൂര്‍ നഗരത്തില്‍ ഓട്ടോബാന്‍ മോട്ടോഴ്സ് സ്ഥാപിച്ച വമ്പന്‍ മെഷീന്‍ വഴിയാണ് കാറുകള്‍ വില്‍ക്കുന്നത്. 15 നിലകളിലായി 60 കാറുകൾ പാർക്ക് ചെയ്തിരിക്കുന്നു.

താഴത്തെ നിലയിൽച്ചെന്ന് ഉപയോക്താവ് ടച്ച് സ്ക്രീൻ ഡിസ്പ്ലേയിൽ കാർ തിരഞ്ഞെടുത്താൽ ഒന്നോ രണ്ടോ മിനിറ്റിനകം കാർ മുന്നിലെത്തും. ബെന്റ്ലി, ലംബോർഗിനി, ഫെറാരി എന്നിങ്ങനെ ആഡംബര ബ്രാൻഡ് കാറുകളും 1955 മോഡൽ വിന്റേജ് കാറുമൊക്കെ വിൽപ്പനയ്ക്കുണ്ട്.

സ്ഥലത്തിനു സ്വർണവിലയുള്ള നഗരത്തിൽ 60 കാർ നിരത്തിയിട്ടു കച്ചവടം ചെയ്താൽ ‘മുതലാവില്ലെ’ന്നാണു യൂസ്ഡ് കാർ വിൽപനക്കാരായ ഓട്ടോബാനിന്റെ നിലപാട്. അതുകൊണ്ടാണ് വെൻഡിങ് മെഷീൻ എന്ന രീതി ഷോറൂം രൂപകൽപന ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button