![](/wp-content/uploads/2017/05/veena-geor.jpg)
തിരുവനന്തപുരം: ജയിപ്പിച്ചു വിട്ട ജനങ്ങളോട് നീതികാണിക്കാത്ത എം എൽ എ മാറിൽ പ്രമുഖരും. എം എൽ എ ഫണ്ടിൽ നിന്നും ഒരു രൂപ പോലും ഇവരിൽ ചിലർ വികസനത്തിനായി ചിലവഴിച്ചിട്ടില്ല.വിവരാവകാശ രേഖ പ്രകാരം ആറന്മുള എം എല്‍ എ വീണാ ജോര്‍ജിനു ആദ്യത്തെ എം എല്‍ എ ഫണ്ടായി ലഭിച്ച ഒരു കോടി രൂപയില്‍ നിന്നും മണ്ഡലത്തിനുവേണ്ടി ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ല.
മന്ത്രിയും തിരുവല്ല എം എല്‍ എയുമായ മാത്യു ടി തോമസ്, കോന്നി എം എല്‍ എ അടൂര്‍ പ്രകാശ്, അടൂര്‍ എം എല്‍ എ ചിറ്റയം ഗോപകുമാര്‍ എന്നിവരും ഒരു രൂപ പോലും വിനിയോഗിച്ചിട്ടില്ല.പക്ഷെ ഇവർ മൂവരും കഴിഞ്ഞ നിയമ സഭാ കാലയളവിൽ തങ്ങളുടെ ഫണ്ടിൽ നിന്നും ലഭിച്ച തുകയിൽ നല്ലൊരു ഭാഗം ചെലവഴിച്ചിട്ടുണ്ട്.
വീണ ജോർജ്ജിന് മുൻ എം എൽ എ ഫണ്ടിലെ നീക്കിയിരുപ്പിൽ എം എൽ എ ശിവദാസൻ നായർ പ്രൊപ്പോസ് ചെയ്ത പല ഫണ്ടുകളും റിലീസ് ചെയ്തിട്ടുണ്ട്. എന്നാൽ ഇത് വീണയുടെ കണക്കിൽ അവകാശപ്പെടാൻ ആവില്ല. മണ്ഡലങ്ങളിൽ വികസനപ്രവർത്തനങ്ങൾക്കായി അനുവദിച്ച തുക ഒന്നിനും ചിലവഴിക്കാതെയിരിക്കുന്നതിൽ കടുത്ത ആരോപണം ആണ് സോഷ്യൽ മീഡിയയിലും മറ്റും വീണ നേരിടുന്നത്.
Post Your Comments