വയനാട്: ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണം സംസ്ഥാനത്തും. വയനാട്ടിലും പത്തനംതിട്ടയിലുമുള്ള രണ്ട് പഞ്ചായത്ത് ഓഫീസുകളുടെ കമ്പ്യൂട്ടര്‍ ശൃംഖലയെയാണ് വന്നാക്രൈ വൈറസ് ബാധിച്ചത്. വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് കമ്പ്യൂട്ടറുകളിലെ ഫയലുകള്‍ തുറക്കാനാകുന്നില്ല. രണ്ട് മണിക്കൂറിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍ ഫയലുകള്‍ നശിപ്പിക്കുമെന്നാണ് കമ്പ്യൂട്ടറില്‍ ലഭിക്കുന്ന സന്ദേശം.
പത്തനംതിട്ട കോന്നി അരുവാപ്പുലം പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടര്‍ സംവിധാനത്തെയും വൈറസ് ബാധിച്ചിട്ടുണ്ട്. സൈബര്‍ ആക്രമണം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത വെള്ളിയാഴ്ചതന്നെ ഇവിടെ കമ്പ്യൂട്ടറുകളില്‍ വന്നാക്രൈ വൈറസ് പ്രവര്‍ത്തിച്ചുതുടങ്ങിയതായാണ് സൂചന. രണ്ടിടങ്ങളിലുമായി 300 ഡോളറാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇന്ന് വീണ്ടും ആക്രമണം നടത്തിയേക്കുമെന്ന് നേരത്തെ ഭീഷണി ഉണ്ടായിരുന്നു.
Post Your Comments