ന്യൂഡല്‍ഹി: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിനെതിരെ വിമർശനവുമായി ശോഭ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് സദാശിവം ഇറങ്ങിപ്പോകണമെന്ന് ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. പദവിയോട് ഗവര്‍ണര്‍ അല്‍പമെങ്കിലും മര്യാദ കാണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒ.രാജഗോപാല്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘം ഇന്നലെ ഗവര്‍ണറെ കണ്ട് പരാതി നല്‍കിയിരുന്നു. ഈ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറിയതിനെതിരെയാണ് ശോഭ സുരേന്ദ്രൻ വിമർശനവുമായി രംഗത്തെത്തിയത്.
Post Your Comments