![](/wp-content/uploads/2017/05/police-kannur.jpg)
കണ്ണൂര്‍: ആര്‍.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹകും ബി.ജെ.പി പ്രവര്‍ത്തകനുമായ രാമന്തളി കുന്നരു കക്കംപാറയിലെ ബിജുവിനെ ( 34) വെട്ടിക്കൊന്ന കേസില്‍ ഒരാൾ അറസ്റ്റിൽ.കൊല്ലപ്പെട്ട ബിജുവിന്റെ സുഹൃത്ത് രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾ വന്ന ഇന്നോവ കാറിന്റെ ഉടമസ്ഥനെ ആണ് അറസ്റ്റ് ചെയ്തത്.
ഇന്നോവ കാറിന്റെ ഉടമസ്ഥന്‍ രാമന്തളി സ്വദേശി ബിനോയിയാണ് അറസ്റ്റിലായത്.ഇന്നോവക്കാർ ഇന്നലെ കണ്ടെത്തിയിരുന്നു. ഇയാൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നു വ്യക്തമായിട്ടില്ല, ബിനോയിയെ രഹസ്യ കേന്ദ്രത്തിൽ പോലീസ് ചോദ്യം ചെയ്തു വരികയാണ്.ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ബിജുവിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് രാജേഷ് മൊഴി നല്‍കിയിരുന്നു.
കണ്ടാലറിയാവുന്ന പ്രതികളാണ് കോല നടത്തിയതെന്നും രാജേഷ് പറഞ്ഞു.ബിനോയിയെ ചോദ്യം ചെയ്യുമ്പോള്‍ നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Post Your Comments