ഷാര്‍ജ : റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി ഷാര്‍ജ പൊലീസ്. റംസാന്‍ മാസം അടുത്തതോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് പൊലീസ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. ഷാര്‍ജ പൊലീസ് ട്രാഫിക് ആന്‍ഡ് പെട്രോള്‍സ് വിഭാഗം യോഗം ചേര്‍ന്നാണ് പദ്ധതി ആവിഷ്‌കരിച്ചത്. പള്ളികളില്‍ പ്രാര്‍ഥനാ സമയങ്ങളില്‍ വാഹനങ്ങള്‍ ശരിയായ രീതിയിലല്ലാതെ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും.
പുതിയ പദ്ധതി പ്രകാരം പെട്രോളിംഗിന് 90 വാഹനങ്ങളാണ് ഉപയോഗിക്കുക. റോഡുകളില്‍ തടസ്സമുണ്ടാക്കുക, നിയമം ലംഘിച്ച് വാഹനം ഓടിക്കുക, ശരിയായ രീതിയിലല്ലാതെ വാഹനം പാര്‍ക്ക് ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ക്കു നടപടിയെടുക്കും. പള്ളികളില്‍ നല്‍കുന്ന ഇഫ്താര്‍ കിറ്റുകള്‍ക്കൊപ്പം ബോധവത്കരണ നോട്ടീസും നല്‍കും. കാല്‍നട യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും ഷാര്‍ജ പൊലീസ് നിര്‍ദേശിച്ചു. അനുവദനീയമായ സ്ഥലങ്ങളിലൂടെ മാത്രമേ റോഡിന് കുറുകെ കടക്കാവൂ. പാലങ്ങള്‍, ടണലുകള്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍, അതീവ ജാഗ്രത പാലിക്കണം. തുടങ്ങിയവയും പൊലീസ് വ്യക്തമാക്കുന്നുണ്ട്.
Post Your Comments