KeralaLatest News

മാതൃദിനത്തിലും വൃദ്ധയോട് കാമഭ്രാന്ത് കാട്ടുന്ന കാട്ടാളര്‍

മലപ്പുറം: മാതൃദിനത്തില്‍ മലപ്പുറത്ത് വൃദ്ധ കൂട്ടബലാത്സംഗത്തിനിരയായി. മലപ്പുറം പടിഞ്ഞാറ്റുമുറിക്കടുത്താണ് അറുപത്തിയേഴുകാരിയെ ഒരു സംഘം ആളുകള്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്.

ഭര്‍ത്താവ് മരണപ്പെട്ട ശേഷം ഇവര്‍ വര്‍ഷങ്ങളായി വീട്ടില്‍ തനിച്ചായിരുന്നു. സമീപവാസികള്‍ ഇല്ലാതിരുന്ന സമയത്താണ് ഒരു സംഘം ആളുകള്‍ അതിക്രമിച്ച് വീട്ടിനുള്ളില്‍ കയറി ഇവരെ ബലാത്സംഗത്തിനിരയാക്കിയത്. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മകളുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തതെന്ന് ഇവര്‍ പറഞ്ഞു. ബന്ധുക്കളുടെ പരാതിയെതുടര്‍ന്ന് പോലീസ് കേസെടുത്തു. മാതൃദിനത്തില്‍ അരങ്ങേറിയ ഈ ക്രൂരതയില്‍ ഞെട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button