ലക്‌നൗ: ലക്‌നൗവിലെ ഡോ എപിജെ അബ്ദുല്‍ കലാം ടെക്ക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ഞ്ചിനീയറിങ് ആന്റ് ടെക്നോളജിയിൽ സ്വയം പരീക്ഷ നടത്തി സ്വന്തമായി മാര്‍ക്കിട്ട പിഎച്ച്ഡി വിദ്യാര്‍ത്ഥി പിടിയില്‍. വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ക്രോഡീകരിക്കവേ ഡെപ്യൂട്ടി എക്സാമിനേഷന്‍ കണ്ട്രോളർ ക്രമക്കേട് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ദേവേശ് ഓജ എന്ന വിദ്യാര്‍ത്ഥി, മറ്റൊരു സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി, ക്യാംപസിലെ സാങ്കേതിക ജീവനക്കാരന്‍ എന്നിവര്‍ അന്വേഷണം നേരിടുകയാണ്.
പിഎച്ച്ഡി വിദ്യാര്‍ത്ഥികളുടെ പ്രബന്ധത്തെ വിലയിരുത്തേണ്ടത് മുതിര്‍ന്ന അധ്യാപകരാണ്. വിദ്യാര്‍ത്ഥികള്‍ തന്നെ യൂണിവേഴ്‌സിറ്റിയോട് ഇതിനായി അഭ്യര്‍ത്ഥിക്കണം. യൂണിവേഴ്‌സിറ്റി അധ്യാപകനെ അനുവദിച്ചില്ലെങ്കില്‍ എക്‌സാമിനറെ സമീപിക്കണം. എന്നാല്‍ ഇതിനൊന്നും മെനക്കെടാതെ വിദ്യാർത്ഥി തനിയെ പ്രബന്ധം വിലയിരുത്തുകയായിരുന്നു. കര്‍ശനമായ നടപടികളെടുക്കാന്‍ സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തിന്റെ മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments