Latest NewsIndiaNews

ഫേസ്ബുക്കില്‍ പോസ്റ്റിട്ട് സിനിമാ നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തു

മുംബൈ•ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം സിനിമാ നിര്‍മ്മാതാവ് ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ചു മരിച്ചു. മറാത്തി സിനിമ നിര്‍മ്മാതാവായ അതുല്‍ തപ്കിര്‍ ആണ് മരിച്ചത്.

2015 ല്‍ പുറത്തിറങ്ങിയ ധോല്‍ താഷേ എന്ന മറാത്തി ചിത്രത്തിന്റെ നിര്‍മ്മാതവായിരുന്നു അതുല്‍. ചിത്രം സാമ്പത്തികമായി വന്‍ പരാജയമായിരുന്നു.

മരിക്കുന്നതിന് മുന്‍പ് അതുല്‍ ഫേസ്ബുക്കില്‍ ചിത്രരൂപത്തില്‍ ഒരു ആത്മഹത്യക്കുറിപ്പ്‌ പോസ്റ്റ്‌ ചെയ്തിരുന്നു. ചിത്രം പരാജയപ്പെട്ട ശേഷം ഭാര്യയും ഭാര്യയുടെ കുടുംബവും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുറിപ്പില്‍ ആരോപിക്കുന്നു. ഈ ​ന​ഷ്ട​ത്തി​ന്‍റെ പേ​രി​ൽ ഭാ​ര്യ പ്രി​യ​ങ്ക ത​ന്നെ നി​ര​ന്ത​രം കു​റ്റ​പ്പെ​ടു​ത്തി​യ​താ​യും ആ​റു മാ​സ​ത്തി​നു മു​ന്പ് ഭാ​ര്യ ത​ന്നെ വീ​ട്ടി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​താ​യും കുട്ടികളെ കാണാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും അ​തു​ൽ ഫേ​സ്ബു​ക്കി​ൽ കുറിച്ചു.

ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു കാ​ട്ടി പ്രിയങ്ക പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഒ​രു സ്ത്രീ ​പ​രാ​തി ന​നല്‍കുമ്പോള്‍ പു​രു​ഷ​ന്‍റെ ഭാ​ഗം​കൂ​ടി കേ​ൾ​ക്കാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യും അ​തു​ൽ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​നോ​ട് ക​ത്തി​ലൂ​ടെ നടത്തുന്നുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെയാണ് ആത്മഹത്യക്കുറിപ്പ്‌ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. കാര്‍വേ റോഡിലെ ഒരു ഹോട്ടലിലാണ് ഇയാള്‍ താമസിച്ചിരുന്നത്. രാവിലെ ഹോട്ടല്‍ ജീവനക്കാര്‍ വിളിച്ചിട്ടും ഡോര്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് അതുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിഷം കഴിച്ചാണ് ആത്മഹത്യയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സസൂണ്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകട മരണത്തിന് കേസെടുത്ത പോലീസ്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടരന്വേഷണവുമായി മുന്നോട്ട് പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button