KeralaLatest NewsNews

കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കായലില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

കൊച്ചി : എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ കല്‍വത്തി പാലത്തിനടിയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. കൊച്ചി പള്ളിമുക്ക് സ്വദേശിയായ സന്ദീപ്(24), തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി ലയന(18) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് ഇരുവരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍ കായലില്‍ കണ്ടത്. നാലു ദിവസത്തെ പഴക്കം തോന്നിക്കുന്ന നിലയില്‍ ജീര്‍ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹങ്ങള്‍.

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നതായും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാകാമെന്നും പോലീസ് അറിയിച്ചു. മ്യതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button