Latest NewsNewsIndia

വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയുമായി അനുജൻ ഒളിച്ചോടി; മനംനൊന്ത് യുവാവ് ജീവനൊടുക്കി, വിവരമറിഞ്ഞ് കമിതാക്കൾ വിഷം കഴിച്ചു

കമിതാക്കളുടെ നില ഗുരുതരം

വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയുമൊത്ത് അനുജൻ ഒളിച്ചോടിയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മധുര പലമേട് ഗ്രാമത്തിലെ പെരിയ കറുപ്പനാണ്(26) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. വിവരമറിഞ്ഞ ഒളിച്ചോടിയ കമിതാക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരുടെയും നില ഗുരുതരമാണ്.

സമീപത്തുള്ള ഒരു നിർമാണക്കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്ത് വരികയായിരുന്നു പെരിയ കറുപ്പൻ. അടുത്ത ഗ്രാമത്തിൽ താമസിക്കുന്ന ബന്ധുവായ പെൺകുട്ടിയോട് പെരിയ കറുപ്പന് പ്രണയം തോന്നുകയും ഇക്കാര്യം പെൺകുട്ടിയോട് പറയാതെ വീട്ടുകാരുമായി ആലോചിച്ച് വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു യുവാവ്.

എന്നാൽ ഇയാളുടെ അനുജനായ ചിന്ന കറുപ്പനുമായി(24) പെൺകുട്ടി പ്രണയത്തിലായിരുന്നു. വീട്ടിൽ വിവാഹം നടത്താനുള്ള ആലോചനകൾ വന്നതോടെ പെൺകുട്ടി ചിന്ന കറുപ്പനെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ ഒളിച്ചോടാൻ ഇരുവരും തീരുമാനിച്ചു. ഇതിൽ മനംനൊന്ത് പെരിയ കറുപ്പൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. വിവരമറിഞ്ഞ കമിതാക്കൾ ഹോട്ടൽ മുറിയിൽ വെച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button