പാലക്കാട്: ശബ്ദം കുറച്ചു, വർണ്ണം വിതറി തിരുവില്വാമലയിൽ ഇക്കുറിയും വെടിക്കെട്ടു നടക്കും. പറക്കോട്ടുകാവ് താലപ്പൊലി മഹോത്സവത്തിന് നിയമാനുസൃതമായി വെടികെട്ടിനു അനുമതി കിട്ടി. താലപ്പൊലി പാറയിലെ കുട്ടിയെഴുന്നള്ളിപ്പിന് ശേഷം കാവിലെ മേളവും കഴിഞ്ഞു 7.30നു കിഴക്കുമുറി ദേശം വെടിക്കെട്ടു നടത്തും. തിങ്കളാഴ്ച പുലർച്ചെ 2 നു പടിഞ്ഞാറ്റുമുറിയും, നാലിന് പാമ്പാടി ദേശവും വെടിക്കെട്ടു നടത്തും.
ഇന്ന് രാത്രി പാമ്പാടി ദേശം പാമ്പാടി സെന്ററിൽ സാമ്പിൾ വെടിക്കെട്ടും നടത്തും. കിഴക്കുമുറി ദേശം ചെറുതൃകോവിൽ നിന്ന് രാത്രി എഴുന്നള്ളിപ്പിന് ശേഷം വെടിക്കെട്ടു നടത്തുന്നുണ്ട്. വെന്നൂർ പ്രജിൽ പാമ്പാടി ദേശത്തിനും, കുണ്ടന്നൂർ സുന്ദരാക്ഷൻ പടിഞ്ഞാറ്റുമുറിക്കും, ദേശമംഗലം സുരേന്ദ്രൻ കിഴക്കുമുറി ദേശത്തിനും, ചെറുതൃകോവിലിൽ മജീദും, മല്ലിച്ചിറയിൽ വേലൂർ വിത്സനും വെടിക്കെട്ടു സജ്ജീകരിക്കും.
കടപ്പാട്: പ്രസാദ് ഐവർമഠം
Post Your Comments