ന്യൂഡൽഹി: പാൻ കാർഡ് എടുക്കാൻ ആധാർ നിര്ബന്ധമാക്കിയുള്ള നിർദ്ദേശത്തിൽ നിന്ന് മൂന്നു സംസ്ഥാനങ്ങളെ ഒഴിവാക്കി.അസം, മേഘാലയ, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളെയാണ് ഒഴിവാക്കിയത്. കൂടാതെ 80 വയസ്സുകഴിഞ്ഞവരെയും കേന്ദ്ര റവന്യൂ വകുപ്പ് ഇതിൽ നിന്ന് ഒഴിവാക്കി.
ഇന്ത്യയിൽ പൗരത്വം ഇല്ലാത്തവവർക്കും ഈ ഒഴിവു ബാധകമാണ്.പാനിനും റിട്ടേണിനും ആധാർ നിർബന്ധമാക്കിയ നടപടിക്കെതിരെ സുപ്രീം കോടതിയിൽ കേസ് പരിഗണനയിലിരിക്കെയാണ് പുതിയ പരിഷ്കരിച്ച നിയമം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്.കൂടാതെ ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കാൻ ഓൺലൈൻ സൗകര്യവും കേന്ദ്ര സർക്കാർ ഒരുക്കിയിട്ടുണ്ട്.
Post Your Comments