ഭോപ്പാല്‍: എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നതോടെ ഇത്തവണയും ആത്മഹത്യാ കണക്ക് കുറവായിരുന്നില്ല. മധ്യപ്രദേശില്‍ 12 വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്ന പരീക്ഷാഫലം പുറത്തുവന്നത്. പ്ലസ്ടു ഫലവും പുറത്തുവന്നിരുന്നു.
മരിച്ചവരില്‍ പത്ത് പേര് 12ാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. മരിച്ചവരില്‍ അധികപേരും പെണ്‍കുട്ടികളാണ്. ഒരു സഹോദരനും സഹോദരിയും ജീവനൊടുക്കിയിട്ടുണ്ട്. സത്ന സ്വദേശികളാണിവര്‍.
പ്ലസ്ടു, എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളാണ്. ഇവര്‍ രണ്ടുപേരും പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു. 90 ശതമാനം മാര്‍ക്ക് പ്രതീക്ഷിച്ചിട്ട് ലഭിക്കാതെ വന്ന പെണ്‍കുട്ടിയും ജീവനൊടുക്കി. 74 ശതമാനം മാര്‍ക്ക് ലഭിച്ചിരുന്നു.
Post Your Comments