![Vegetables](/wp-content/uploads/2017/05/Vegetables.jpg)
കുവൈത്ത് സിറ്റി: അമിത അളവില്‍ കീടനാശിനിയും രാസവളവും ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചില പച്ചക്കറികളുടെ ഇറക്കുമതി നിരോധിച്ചു. കുവൈത്തിലാണ് പച്ചക്കറികള്‍ക്ക് വാണിജ്യ മന്ത്രാലയം ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തിയത്.
ജോര്ഡാനിയര് കോളിഫ്ളവര്‍, ജോര്ഡന് കാബേജ്, ഒമാനി ക്യാരറ്റ്, ഈജിപ്ഷ്യന്‍ ഉള്ളി, ഈജിപ്ഷ്യന്‍ പേരക്ക, ഈജിപ്ഷ്യന്‍ പച്ചടിച്ചീര എന്നിവയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. വാണിജ്യ മന്ത്രി ഖാലിദ് അല്‍ റൗദാന് ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കുകയായിരുന്നു. കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഈ വിവരം കൈമാറിയിട്ടുണ്ട്.
നിരോധനമുള്ള ഉല്പന്നങ്ങളില്ല എന്ന സാക്ഷ്യപത്രം കയറ്റുമതി സമയത്ത് കൂടെവെക്കണമെന്ന് ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്കി. മാത്രമല്ല, കുവൈത്തിലേക്ക് കയറ്റിയയക്കുന്ന മറ്റ് ഉല്പന്നങ്ങളിലും അനുവദിക്കപ്പെട്ട അളവില്‍ കീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചു. 21 രാജ്യങ്ങളില്‍നിന്ന് പക്ഷികളും പക്ഷിയുല്‍പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനും കുവൈത്തില്‍ വിലക്കുണ്ട്.
ജീവനുള്ള പക്ഷികള്‍ക്കും ശീതികരിച്ച പക്ഷിമാംസത്തിനും വിലക്ക് ബാധകമാണ്. ചില ബ്രസീലിയന്‍ കമ്പനികളുടെ ഉത്പന്നങ്ങള്‍ക്കും വിലക്കുണ്ട്. അതേസമയം, നാല് അറബ് രാജ്യങ്ങളുടെ വിലക്ക് നീക്കിയിട്ടുണ്ട്. എന്നാല്‍, ഇറക്കുമതിയിലെ നിരീക്ഷണം ശക്തമാണ്.
Post Your Comments