KeralaLatest NewsNews

ഏഴാം ക്ളാസുകാരിക്ക് പീഡനം -പാസ്​റ്ററിന് ജീവിതാവസാനം വരെ തടവ്- ഇതാദ്യമായി അപൂർവ്വ വിധി

തൃ​ശൂ​ര്‍: ദളിതയായ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പാ​സ്​​റ്റ​ര്‍ കോ​ട്ട​യം സ്വ​ദേ​ശി സ​നി​ല്‍ കെ. ​ജെ​യിം​സി​നെ(35) ജീ​വി​താ​ന്ത്യം വ​രെ ക​ഠി​ന ത​ട​വി​നും 50,000 രൂ​പ പി​ഴ​യൊ​ടു​ക്കാ​നും തൃ​ശൂ​ര്‍ പോ​ക്​സോ കോ​ട​തി ശി​ക്ഷി​ച്ചു. പോ​ക്സോ കേ​സു​ക​ളി​ല്‍ ജീ​വി​താ​ന്ത്യം വ​രെ ത​ട​വു​ശി​ക്ഷ ന​ല്‍​കു​ന്ന വി​ധി ഇ​താ​ദ്യമാണ്. മറ്റൊരു പോക്സോ കേസിൽ ശിക്ഷിച്ച ഇയാൾ വിയ്യൂർ ജയിലിലാണ് ഇപ്പോൾ.

അതിൽ 40 വർഷത്തേക്കാണ് സാ​ല്‍​വേ​ഷ​ന്‍ ആ​ര്‍​മി ച​ര്‍​ച്ചി​ലെ പാസ്റ്ററായ ഇയാൾക്ക് ശിക്ഷ.ഒരേ സമയത്താണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചത്.പീ​ച്ചി സാ​ല്‍​വേ​ഷ​ന്‍ ആ​ര്‍​മി ച​ര്‍​ച്ചി​ലും പാ​സ്​​റ്റ​റു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലും വെ​ച്ച്‌​ രണ്ടുവർഷം ഇയാൾ കു​ട്ടി​യെ പീഡിപ്പിച്ചു. ഈ ​പെ​ണ്‍​കു​ട്ടി​യു​ടെ കൂ​ട്ടു​കാ​രി​യും സ​ഹ​പാ​ഠി​യു​മാ​യ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ ഇതേ കാലഘട്ടത്തിൽ തന്നെ ഇയാൾ പീഡിപ്പിച്ചു.

ഇതിലാണ് ഇയാൾക്ക് 40 വര്ഷം തടവ്.കു​ട്ടി പ​ഠി​ച്ചി​രു​ന്ന സ്കൂ​ളി​ലെ കൗ​ണ്‍​സ​ല​റാ​യ അ​ധ്യാ​പി​ക​യോട് പീ​ഡ​ന​വി​വ​രം പറയുകയും അവർ ശിശു ക്ഷേമ സമിതിയിൽ അറിയിക്കുകയുമായിരുന്നു. ഇയാളുടെ ഭാര്യയും മകളും കൂടെ ഉള്ളപ്പോൾ തന്നെയാണ് ഇയാൾ മറ്റു കുട്ടികളെ പീഡിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button