KeralaNews

ബിജെപി യോഗത്തിലേക്ക് മുൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.പി മുകുന്ദന് ക്ഷണം

കൊച്ചി: ബിജെപി ഇന്റലക്ച്വൽ സെൽ സംഘടിപ്പിക്കുന്ന യോഗത്തിലേക്ക് മുൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.പി മുകുന്ദന് ക്ഷണം. പി.പി. മുകുന്ദനു ബിജെപിയിൽ സ്ഥാനം നൽകേണ്ടതില്ലെന്ന പാർട്ടി തീരുമാനം നിലനിൽക്കേയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. നേതാക്കളായ സുബ്രഹ്മണ്യൻ സ്വാമി, സാക്ഷി മഹാരാജ്, സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എന്നിവരും ചടങ്ങിനുണ്ടാകും.

ബിജെപിയിലേക്കു മടങ്ങിയെത്തിയ ശേഷം ആദ്യമായാണ് പാർട്ടി ചടങ്ങിൽ മുകുന്ദനെ ക്ഷണിക്കുന്നത്. മുകുന്ദൻ അനഭിമതനല്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് പാർട്ടി സ്ഥാനാർഥികൾക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്നും സെൽ സംസ്ഥാന കൺവീനർ ടി.ജി. മോഹൻദാസ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button