തിരുവനന്തപുരം: വർക്കല ഇടവ സ്വദേശി മജീഷ്യൻ ഹാരിസ് താഹയുടെ കഴിവിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽകൂടി.
മുൻപേ നേടിയ ഏറ്റവും വേഗതയേറിയ മാന്ത്രികൻ എന്ന ലോക റിക്കോർഡിന് പുറമേ, ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ വ്യത്യസ്തങ്ങളായ ജാലവിദ്യകൾ അവതരിപ്പിച്ച മാന്ത്രികൻ എന്ന ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ’ അംഗീകാരം കൂടി ലഭിച്ചു. ആയതിന്റെ കൺഫർമേഷൻ മെയിൽ ലഭിച്ചതായി ഹാരിസ് താഹ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സുജിൻ വർക്കല.
Post Your Comments